Tuesday, May 13, 2008

ഉമാമഹേശ്വരം

തിരയുന്നു പാര്‍വതീ നിന്‍റെ ചിരകാല -
നോവുകള്‍ക്കരുതിയായ് നിറയുന്ന സ്നേഹം .
എരിയുന്ന തീക്കനല്‍ കാറ്റിന്റെ ഗതിപോലെ
നീറ്റുന്ന നൊമ്പരം ഞാന്‍ ഏറ്റുവാങ്ങാം.

കരയാതെ കണ്ണീര് വറ്റാതെയൊമനെ
നീ നിന്‍റെ കനവുകല്‍ക്കൊപ്പം നടക്കൂ ...
കനവിന്റെ കോനിലൊരു കൈത്തിരി നാളമായ്
അമൃതം നിറയ്ക്കട്ടെ എന്നാസ്വാസതാളം.

ഇന്നലെ പാതിരയില്‍ നെഞ്ചകം പൊള്ളിച്ച
നോവും ഞരക്കങ്ങളൊക്കെ മറക്കൂ .....
വരവായൊരുതയവും അകമേ വരിച്ചു നീ
നവ്യമൊരു ഗാന നീഹാരം ചുരത്തു ....

താളം പിഴക്കാതെ , ശപധങ്ങള്‍ അഴിയാതെ
ഗതകാല നൊമ്പര കാറ്റിന്റെ കൈകളില്‍
ഇടരാതെ ,തളരാതെ കണ്ണീരുടയ്ക്കാതെ
താവക സ്വപ്‌നങ്ങള്‍ പൂക്കട്ടെ നിത്യം.

വിജനതയിലാരെയോ തേടി തളര്‍ന്നു നിന്‍

കണ്പീലി ആര്ദ്രമായ് തേങ്ങുന്ന നേരം
താഴുതിട്ട ജാലക പഴുതിന്റെ പിന്നിലായ്
മനമോടി കിതച്ചു തളര്ന്നനേരം

എടനെന്ച്ചില്‍ എരിയുന്ന തീഗോലമോക്കെയും
മിഴിനീരില്‍ ഉലയുന്ന , ഹര്ഷാസ്രു‌ പൊഴിയുന്ന
ഹിമശൈല ശ്രുംഗത്തില്‍ ശിവനടിന താളമായ്‌
പാര്‍വതീ നിന്നെ ഞാന്‍ കാതോര്തിരിപ്പൂ .....

...............................................................................................
മിസ്സിസ് ഫെമിനിസ്റ്റ്‌

ഒരു രാത്രിയില്‍ അവള്‍
ഡയറി തുറന്നു.
ജനിപ്പിച്ച അച്ഛന്‍ പുരുഷനാണ് .
മണ്മറഞ്ഞ കാമുകനും
കെട്ടിയ ഭര്‍ത്താവും
നൊന്ത് പെട്ട മകനും
പുരുഷനാണ്.
എന്നിട്ടും ഞാന്‍ എന്തെ ....?

....................................................

കത്തുന്നോരഗ്നിയില്‍ ചാരമായ് തീരുമ്പോള്‍

നീ തന്നോരോര്‍മ്മയും മഴിയാത്ര നെരുമ്പോള്‍

അടരുവാന്‍ വയ്യാത്ത സ്നേഹ ചിത്രങ്ങളില്‍

നമ്മള്‍ അറിയാതെ ചേര്‍ത്തൊരു കൈയൊപ്പ്‌ മാത്രം .


......................................................................................................

ഈ തിരിനാളം അനയാതിരിക്കട്ടെ

മെഴുക് കൂനകള്‍ ഉരുകിയൊലിക്കുന്ന

മേശപ്പുറത്ത് ഈയാംപാട്ടകളുടെ

കൂട്ട ആത്മഹത്യ.

അവളുടെ ആകുലതകള്‍ പോലെ

വീഷിയാടുന്ന ജ്വാലാകനങ്ങള്‍ .

കടലാസും തൂളികയും കവിതയും

വന്തീകരിക്കപ്പെട്ട സ്വപ്നംകള്‍ .

കുരയ്ക്കാനോങ്ങിയ നായയെ കണ്ടപ്പോള്‍

മേനകാ ഗാന്ധി സ്മാരകമായി.

പ്ലാച്ചിമടയിലെ ഭൂമിക്ക്

മേധാ പട്കര്‍ തടസം.

അന്വേഷിക്കും അഭയക്കും സഖിക്കും

ഉദരപൂരണം ഗുരുതരം.

സാരാജോസഫിന്റെയും അജിതയുടെയും

സാരി ഇടുപ്പിന് ഉറയ്ക്കുന്നില്ല.

സുഗത കുമാരിയുടെ വഴിയില്‍ കവിതയ്ക്ക് മുട്ടു.

കാമുകന്റെ തുറിച്ച് നോട്ടത്തില്‍


കാരിത്തുപ്പിയപ്പോള്‍ മുഖത്ത് കൈപ്പാട്‌ .

അച്ഛനും ചേട്ടനും സ്വഗൃത്തിലെ ദുര്‍ഭാഗ്യം.

ദിവസങ്ങള്‍ കഴിയുംതോറും അവള്‍

സ്വയം വധിക്കപ്പെടുന്നു.

ഒടുവില്‍.......

അടഞ്ഞ ജാലകത്തിനുള്ളിലെ

ഏകാന്തതയില്‍ ഒരു രാസ പരീക്ഷണം .

മെഴുകുതിരിയുടെ പുഞ്ചിരി

ആദി പാപത്തെ ഉണര്‍ത്തുന്നു.

ഉരുകിയൊലിക്കുന്ന മെഴുകും

കരിഞ്ഞ ഈയാം പാട്ടകളുടെ ചിറകും

ആത്മ രതിയുടെ പുതിയ മാനം.

അവള്‍ കവിത എഴുതുകയാണ്.

ഈ തിരിനാളം അനയാതിരിക്കട്ടെ.


No comments: