Tuesday, May 27, 2008

Thursday, May 15, 2008

നിഷാദന്റെ നീതിശാസ്ത്രം

അന്നൊരു കൊമ്പില്‍ പാടിയ കിളിയുടെ
നെന്ച്ചില്‍ ഒരംബെയ്തു തരച്ചൂ
ആരുടെ സ്വപ്ന താരാട്ടുകളില്‍
കണ്നീരുപ്പ് നിറച്ചു നീ ?

ആ കുഞ്ഞു കുരുന്നു ചിറകുകള്‍ കാത്തും
സുഖ ശീതള കോമളഗാത്രം നോക്കി
കണ്ണുകള്‍അധരം മാറിയ കഥകളില്‍ എങ്ങും
ഇതിഹാസത്തിന്‍ ചുടുമൊഴികള്‍.

തംബുരു വീണത്താളം നൂപുര-
നടനം തീര്‍ത്തൊരു വേദിയിലെങ്ങും
കനയീട്ടു പിടഞ്ഞൊരു കൌമാരത്തിന്‍
പൊട്ടിയുടഞ്ഞൊരു കരിവള മാത്രം.

കണ്ണീര്‍ വറ്റിയോരിനയുടെ നെന്ച്ചില്‍
ഏകാന്തതയുടെ ച്ചുടലകള്‍ നീട്ടി
മേലാകാശ തിരകളില്‍ എങ്ങോ
പൊന്തിയുദിച്ചൊരു താരം
കാറ്റിന്‍ വര്‍ത്തിനി കൈവഴി നീളെ
ചിതറിപ്പാടി നടക്കുമ്പോഴും
കരയരുതിനിയും കണ്ണ് തുടച്ചൊരു
കാമുക ഹൃദയം വിങ്ങുകയായി.

കാവില്‍ കെട്ടിയ കാലന്‍ കോലം ആടിയടുത്ത-
ലരിത്തുള്ളി കൈയ്യുകലാട്ടി നടക്കുമ്പോഴും
പാതിയിലെരിതീയായ് നീരിയോരിനയുടെ
കണയെത്ട്ട് പിടഞ്ഞൊരു വാഴ്വിതിലെങ്ങും
പ്രതികാരത്തീ മകുടം ചാര്‍ത്തിയ നിര്‍ദയ
നര്‍ത്തന ഹൃദയം വിരഹാതുരമെന്നും .

പണ്ടിരുകന്നാല്‍ ഒരുപിടി നോവാളിതി -

ഹാസതാള് കുറിച്ചൊരു വല്മീക പുട്ടുകളിഴയും
കഥകളില്‍ അറിയാതവരാരോ നീട്ടിയ നോവുകള്‍
പുതുകതയാക്കി പാടിനടക്കും
പാതി ഉടന്ഞൊരു ചിരകാല്‍ ഇനിയെന്നും .

ഇണയുടെ കരളില്‍ കനലായ് ചാട്ടിയ
നോവാലുടലാത്മാവ് ഒന്നായുതിരും
ജീവിത പരലോക തിണ്ണയില്‍ അവരാടിയ കേളികളില്‍
ചുടു ചുണ്ടുകളില്‍ ,തീമഴ പോട്ടിയോളിച്ചുടല്‍
വറ്റിയ ശീതള കാമദാമിടനെന്ച്ചില്‍ , തുടികൊട്ടി -
താളം ചീറ്റിയ ദുന്ദുഭി നാടത്താരാട്ടുകളില്‍
അമ്ബുകലന്ച്ചും അന്പോടു പെയ്യുക കാട്ടാലാ നിത്യം .

Wednesday, May 14, 2008

പള്ളിക്കൂടം പഠിപ്പിക്കുന്നത്

പള്ളിക്കൂടത്തിലെ മൂത്രപ്പുരയാണ്

പ്രണയത്തിനു ചെമ്പിലയുടെ

നിരമാനെന്നു പഠിപ്പിച്ചത്‌ .

പള്ളിക്കൂടത്തിലെ

വാക മരത്തിന്റെ കൊമ്പില്‍

പരന്നു നടന്ന

റബ്ബര്‍ പായ്ക്കറ്റ്കളാണ്

ഗര്‍ഭ നിരോധനത്തെ

ചിന്തിപ്പിച്ചത്.

പള്ളിക്കൂടത്തിലെ

ഒടുപോട്ടിയ ക്ലാസ് മുറിയില്‍

ജീവശാസ്ത്രം വിളമ്പിയ

ടീച്ചറിന്റെ ബാഹ്യചോദനകള്‍

ലിംഗ ബോധനതിന്റെ ആദ്യ ചിന്ത .

ചുവരിലെ തെറിക്കുരിപ്പുകള്‍

സംഭോഗ ചിത്രം

ബുക്ക് കവറിലെ മധാലസ വര്‍നം

പള്ളിക്കൂടം തന്നെയാണ്

പ്രണയവും കാമവും ആദ്യം

പഠിപ്പിച്ചത് .

പാടപുസ്തകം ഇല്ലാതിരുന്നപ്പോഴും

ഭൂമിയില്‍ പ്രസവം നടന്നിരുന്നു.

ലൈംഗിക ശാസ്ത്രത്തെ

സിലബസില്‍പ്പെടുത്തി

പിഴപ്പിക്കരുത്.

കുട്ടികള്‍ പ്രകൃതിയെ പഠിക്കട്ടെ ......

പതിനാരടിയന്തിരം

മുത്തശ്ശിയുടെ മരണം
പതിനാരടിയന്തിര
വിഭവ സമൃദ്ധം സദ്യ .

പ്രദമന്‍ അഞ്ചു രുചി
ലഹരി പല ബ്രാന്‍ഡ്
ചിലര്‍ തെങ്ങിന് തണല്‍
ചിലര്‍ക്ക് വാഴച്ചുവവട്.
ആവോളം നുകരുന്ന ആഖോഷം .

മരണം മധുരമാനെന്നു അവര്‍
തെളിയിച്ചു കൊണ്ടിരുന്നു.
സിന്ദാബാദ്

ദേവസ്വം ബോര്‍ഡ് മൂന്നെണ്ണം
സര്‍കാരിന്റെ പോക്കറ്റില്‍ .
സുധാകര മന്ത്രിക്ക്
നല്ല നമസ്കാരം.
അല്ലായും കര്‍ത്താവും
അപ്പോഴും പരസ്പരം നോക്കി
ചിരിച്ചു കൊണ്ടിരുന്നു .
മതേതരത്വം ജനാധിപത്യം
സോഷ്യലിസം സിന്ദാബാദ് .

അമ്മയുടെ കണ്നീരുപ്പ് പുരണ്ട അത്താഴവറ്റും അച്ഛന്‍റെ തഴമ്പിച്ച കൈകളും താലോലിക്കപ്പെട്ട ബാല്യം .

അന്തര്‍മുഖതയുടെ ശൂന്യാകാശത്തിലെക് മിഴിപാറ്റിയിരുന്ന തേങ്ങലുകള്‍ .

അറിയാതെ കൌമാരം അനുഗ്രഹിച്ചു തന്നത് കവിതയുടെ വഴി . എഴുതിയതൊന്നും ഒന്നുമല്ലന്ന തിരിച്ചറിവ് .

പാപപുന്യങ്ങളുടെ വെള്ളിരേഖ തെളിക്കാതെ പോയ പ്രണയങ്ങള്‍. ആഗ്രഹിക്കാത്ത ലോകത്ത് ഉപജീവനതിന്റെ ദ്രിശ്യ വെളിച്ചം. സ്വപ്‌നങ്ങള്‍ ആഗ്രഹങ്ങളും ആഗ്രഹങ്ങള്‍ ലക്ശ്യങ്ങളും ലക്ശ്യങ്ങള്‍ യാധാര്‍ധ്യന്ങളും ആകുന്നു. മനിതകം , രണ്ടു പുസ്തകങ്ങള്‍.... വഴികള്‍ അറിയാതെ മുന്നില്‍ തുറക്കപ്പെടുകയാണ്.........

എന്‍റെ പുസ്തകങ്ങളിലൂടെ.........

ആദ്യ കവിതാസമാഹാരമായ മുറിവേറ്റ ഭാരതം രണ്ടായിരത്തി മൂന്നു ഡിസംബര്‍ പതിനൊന്നിനു കടയ്ക്കല്‍, ചാണപ്പാര എന്ന ഗ്രാമത്തിലെ സന്മാര്ഗ ദായിനി സ്മാരക ഗ്രന്ഥശാലയില്‍ വച്ചു കടമനിട്ട രാമകൃഷ്ണന്‍ പ്രകാശനം ചെയ്തു. കല്ലറ അജയന്‍ പുസ്തകം സ്വീകരിച്ചു .
രണ്ടാമത്തെ പുസ്തകമായ പ്രണയ കുടീരത്തിലെ
വിപ്ലവ കാറ്റ് തിരുവനന്തപുരം പ്രസ്സ്‌ ക്ലബില്‍ വച്ചു രണ്ടായിരത്തി എട്ടു മാര്‍ച്ച് പതിമൂന്നിനു ഡി . വിനയ ചന്ദ്രന്‍, ആജ്ഞ രവീന്ദ്രന് നല്കി പ്രകാശനം ചെയ്തു . ചടങ്ങില്‍ ഡോ . ജോര്‍ജ്ജ് ഓണക്കൂര്‍ അധ്യക്ഷനായിരുന്നു .