Thursday, May 15, 2008

നിഷാദന്റെ നീതിശാസ്ത്രം

അന്നൊരു കൊമ്പില്‍ പാടിയ കിളിയുടെ
നെന്ച്ചില്‍ ഒരംബെയ്തു തരച്ചൂ
ആരുടെ സ്വപ്ന താരാട്ടുകളില്‍
കണ്നീരുപ്പ് നിറച്ചു നീ ?

ആ കുഞ്ഞു കുരുന്നു ചിറകുകള്‍ കാത്തും
സുഖ ശീതള കോമളഗാത്രം നോക്കി
കണ്ണുകള്‍അധരം മാറിയ കഥകളില്‍ എങ്ങും
ഇതിഹാസത്തിന്‍ ചുടുമൊഴികള്‍.

തംബുരു വീണത്താളം നൂപുര-
നടനം തീര്‍ത്തൊരു വേദിയിലെങ്ങും
കനയീട്ടു പിടഞ്ഞൊരു കൌമാരത്തിന്‍
പൊട്ടിയുടഞ്ഞൊരു കരിവള മാത്രം.

കണ്ണീര്‍ വറ്റിയോരിനയുടെ നെന്ച്ചില്‍
ഏകാന്തതയുടെ ച്ചുടലകള്‍ നീട്ടി
മേലാകാശ തിരകളില്‍ എങ്ങോ
പൊന്തിയുദിച്ചൊരു താരം
കാറ്റിന്‍ വര്‍ത്തിനി കൈവഴി നീളെ
ചിതറിപ്പാടി നടക്കുമ്പോഴും
കരയരുതിനിയും കണ്ണ് തുടച്ചൊരു
കാമുക ഹൃദയം വിങ്ങുകയായി.

കാവില്‍ കെട്ടിയ കാലന്‍ കോലം ആടിയടുത്ത-
ലരിത്തുള്ളി കൈയ്യുകലാട്ടി നടക്കുമ്പോഴും
പാതിയിലെരിതീയായ് നീരിയോരിനയുടെ
കണയെത്ട്ട് പിടഞ്ഞൊരു വാഴ്വിതിലെങ്ങും
പ്രതികാരത്തീ മകുടം ചാര്‍ത്തിയ നിര്‍ദയ
നര്‍ത്തന ഹൃദയം വിരഹാതുരമെന്നും .

പണ്ടിരുകന്നാല്‍ ഒരുപിടി നോവാളിതി -

ഹാസതാള് കുറിച്ചൊരു വല്മീക പുട്ടുകളിഴയും
കഥകളില്‍ അറിയാതവരാരോ നീട്ടിയ നോവുകള്‍
പുതുകതയാക്കി പാടിനടക്കും
പാതി ഉടന്ഞൊരു ചിരകാല്‍ ഇനിയെന്നും .

ഇണയുടെ കരളില്‍ കനലായ് ചാട്ടിയ
നോവാലുടലാത്മാവ് ഒന്നായുതിരും
ജീവിത പരലോക തിണ്ണയില്‍ അവരാടിയ കേളികളില്‍
ചുടു ചുണ്ടുകളില്‍ ,തീമഴ പോട്ടിയോളിച്ചുടല്‍
വറ്റിയ ശീതള കാമദാമിടനെന്ച്ചില്‍ , തുടികൊട്ടി -
താളം ചീറ്റിയ ദുന്ദുഭി നാടത്താരാട്ടുകളില്‍
അമ്ബുകലന്ച്ചും അന്പോടു പെയ്യുക കാട്ടാലാ നിത്യം .

2 comments:

ഫസല്‍ ബിനാലി.. said...

വരികളില്‍ തീവ്രതയുണ്ട്, അക്ഷരത്തെറ്റുകളും
ആശംസകളോടെ

prajod said...

thanks . aksharathettu clear cheyyaan correct letters kittunnilla.